പേട്ട, എസ്ന് ജംഗ്ഷന് മെട്രോ പാതയ്ക്ക് സുരക്ഷാനുമതി
കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംഗ്ഷന് പാതയ്ക്ക് സുരക്ഷാ അനുമതി. സുരക്ഷാ അനുമതി നല്കി കൊണ്ടുള്ള റിപ്പോര്‍ട്ട് റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെഎംആര്‍എല്ലിന് കൈമാറി. ഈ മാസം അവസാനത്തോടെ പാത തുറന്നുകൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ.
പേട്ട, എസ്എന്‍ ജംഗ്ഷന് പാതയ്ക്ക് സുരക്ഷ അനുമതി ലഭിച്ചതോടെ, ട്രെയിന്‍ സര്‍വ്വീസ് എസ്എന്‍ ജംഗ്ഷന് വരെ നീട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ സാങ്കേതികമായി പൂര്‍ത്തിയായിരിക്കുകയാണ്. ജൂണ്‍ മാസം 19,10,11 തീയതികളിലായിരുന്നു റെയില്‍ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന നടന്നത്. സിഗ്നലിങ്ങ്, സുരക്ഷാ എന്നിവ മുന്‍ നിര്‍ത്തിയാണ് വിശദമായ പരിശോധന നടന്നത്. ട്രയല്‍ സര്‍വ്വീസില്‍ തൃപ്തി രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെഎംആര്‍എല്ലിന് നല്‍കിയത്.
കേന്ദ്രമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സൗകര്യം പരിഗണിച്ച് ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുകയാണ് കൊച്ചി മെട്രോ.
Content Highlights – Cochi Metro, Security clearance for Petta to SN junction Stations