വിഴിഞ്ഞത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
വിഴിഞ്ഞത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ബൈപ്പാസില്‍ കല്ലുവെട്ടാംകുഴിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമിത വേഗത്തിലുള്ള ബൈക്ക് റേസിംഗാണ് അപകടത്തിന് കാരണമായതെന്ന് വിഴിഞ്ഞം സിഐ പറഞ്ഞു. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ ഇരുവരുടെയും നില ഗുരുതരമായിരുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കി.
പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്നും ഇതിനെതിരെ പരാതികള്‍ നിലവിലുണ്ടെന്നുമാണ് വിവരം. നാല് വാഹനങ്ങള്‍ ഇന്ന് രാവിലെ പിടിച്ചെടുത്തിരുന്നു. എങ്കിലും ബൈപ്പാസില്‍ അനധികൃത ബൈക്ക് റേസിംഗ് തുടരുകയാണെന്ന് പോലീസ് പറയുന്നു.
Content Highlights: Bike, Racing, Accident, Vizhinjam, Death