എന്നെ ചൊറിയരുത്, ഞാന്‍ കേറി മാന്തും; ഗണേഷിനെതിരെ ഷമ്മി തിലകന്
കെ ബി ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്. ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് ഗണേഷ് അങ്ങനെ പറഞ്ഞതെന്ന് ഷമ്മി ചോദിച്ചു. അമ്മയ്ക്കെതിരെ ഗണേഷ് ഉന്നയിച്ച വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ഉന്നയിച്ചിട്ടില്ല. തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കേസുകളുണ്ടാക്കിയത്. തന്റെ അച്ഛനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷെന്നും ഷമ്മി പറഞ്ഞു.
സംഘടനയ്ക്ക് ആറുകോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്. ഗണേഷ് കുമാര്‍ ഇതൊന്നും എന്തുകൊണ്ടാണ് ചോദിക്കാത്തത്. പലരുടെയും അക്കൗണ്ടുകളിലേക്ക് ഒരു കോടിക്കു മേല്‍ ഫണ്ട് എത്തിയിട്ടുണ്ട്, ഒരാളെ വിമര്‍ശിക്കം. പക്ഷേ അസത്യമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാകരുത് ആരോപണങ്ങള്‍. ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ഇനി മറുപടി ഇങ്ങനെയായിരിക്കില്ല. എന്നെ ചൊറിയരുത്, ഞാന്‍ കേറി മാന്തുമെന്നും ഷമ്മി പറഞ്ഞു.
അമ്മ മാഫിയ സംഘമാണെന്ന് താന്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞത് കള്ളമാണ്. ഗണേഷ് കുമാര്‍ തന്നെയാണ് അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞത്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് സംഘടനയിലുള്ളതെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി ആരോപിച്ചു. തന്റെ വീടിന് സമീപം നിയമവിരുദ്ധമായി പണിത ഒരു കെട്ടിടമുണ്ടായിരുന്നു. അതിനെതിരെ താന്‍ പരാതി കൊടുത്തു. ഗുണ്ടാമാഫിയയായാണ് അവര്‍ പ്രതികരിച്ചത്. അച്ഛനെതിരെ പോലും അവര്‍ പരാതി കൊടുത്തു.
ഗണേഷിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന് തനിക്കെതിരെ കേസെടുത്തു. താന്‍ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്. എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. അച്ഛന് എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍ എന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു.
സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ താന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ തന്റെ പക്കലുണ്ട്. അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Shammi Thilakan, AMMA, Ganesh Kumar, Thilakan