ആദായ നികുതി കൃത്യമായി അടച്ചു; അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ്
വിനോദ വ്യവസായത്തിൽ നിന്ന് കൂടുതൽ നികുതി അടച്ച വ്യക്തിയെന്ന നിലയിൽ അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ആദായ നികുതി വകുപ്പ്. വലിയ തുക കൃത്യമായി അടയ്ക്കുന്നതിനാൽ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രവും നൽകി. ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി കഴിഞ്ഞ അഞ്ചു വർഷമായി അക്ഷയ് കുമാർ നിലനിർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
അക്ഷയ് കുമാർ യു കെ യിൽ ഷൂട്ടിംഗ് തിരക്കിലായതുകൊണ്ട് അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി. അക്ഷയ് കുമാർ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ്. മറ്റു താരങ്ങളെ അപേക്ഷിച്ച് പ്രതിവർഷം കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉടനെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം രക്ഷാബന്ധനാണ് തിയറ്ററിലെത്തുന്നത്.
Content Highlights – Akshay kumar, Highest tax payer, Income tax department