ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂടല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ യൂണിഫോം വേണമെന്ന നിലപാടാണ് സര്‍ക്കാരിന്. ഡ്രസ്കോഡിന്റെ കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
യൂണിഫോമിന്റെ കാര്യത്തില്‍ അതാത് സ്കൂളുകള്‍ക്ക് തീരുമാനം എടുക്കാം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചില സ്കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. പൊതുസമൂഹം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സൗകര്യമുള്ള സ്കൂളുകളെ മിക്സ്ഡ് സ്കൂളുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Content Highlights – Education Minister V Sivankutty, Announced that gender neutral uniforms will not be strictly imposed