ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിന് ബിടിഎസ് വീണ്ടും ഒന്നിക്കുന്നു
ബിടിഎസ് ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആണ്. ഇന്ത്യയിലും ബിടിഎസ് ആരാധകർ ഏറെയാണ്. ഒരു ലോകത്തെ മുഴുവൻ തങ്ങളുടെ സംഗീതത്തിന് ചുവടുവെപ്പിച്ചവരാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ ഇവർ പിരിയുകയാണ് എന്ന വാർത്തയും അതിനു പിന്നിലെ വസ്തുതകളും ശ്രദ്ധ നേടിയിരുന്നു. കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് ഇപ്പോൾ ആരാധകരെ മുഴുവൻ സന്തോഷിപ്പിക്കുന്ന വാർത്തയാണ് പങ്കുവയ്ക്കുന്നത്.
സംഘം വീണ്ടും ഒന്നിക്കുന്നത് ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായാണ് എന്നാണ് റിപ്പോർട്ടുകൾ. ബിടിഎസ് താരങ്ങൾ ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായാണ് പാടുന്നത്. ബിടിഎസ് തങ്ങളുടെ ഏറ്റവും പുതിയ ആല്‍ബവുമായി എത്തുന്നത് ഫുട്ബോൾ ഐക്കൺ സ്റ്റീവ് ജെറാർഡ്, യുനെസ്കോ അംബാസഡര്‍ നാദിയ നാഡിം, കൊറിയന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്കോട്ട്, പ്രശസ്ത ശില്പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി ചേർന്നാണ്. ഇവരുടെ പുതിയ ഗാനത്തിനായി സംഗീത ലോകം മുഴുവൻ കാത്തിരിക്കുകയാണ്.
ബിടിഎസ് താരങ്ങൾ ലോകകപ്പ് ഉദ്ഘാടന വേദിയിൽ അതിഥികൾ ആയി എത്തുമെന്ന പ്രതീക്ഷ കൂടി ഇതിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ ആൽബം എന്ന് പുറത്തിറങ്ങും എന്ന കാര്യത്തിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ കിട്ടിയില്ല. ബിടിഎസിനെ വേള്‍ഡ് എക്സ്പോയുടെ അംബാസഡര്‍മാര്‍മാരായി പ്രഖ്യപിച്ചത് ആര്‍മി ഏറ്റെടുത്തിരുന്നു. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജുങ്കുക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ബാൻഡ് അംഗങ്ങൾ ഓരോരുത്തരും ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും ഒപ്പം തന്നെ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ജുങ്കുക്ക് അറിയിച്ചു.
ബിടിഎസ് യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണ്. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിച്ചു. ബിടിഎസിന് ഇന്ത്യയിലുള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ടിക് ടോക്കിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്.
Content Highlights – BTS, Fifa world cup, Promotion song