കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സ്വര്‍ണം.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. കാനഡയുടെ മിഷേല്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. ആദ്യ സെറ്റില്‍ 21-15നും രണ്ടാം സെറ്റില്‍ 21-13 എന്നിങ്ങനെയാണ് സ്കോര്‍.
സിന്ധു 2016 ലെ റിയോ ഒളിമ്പിക്സില്‍ വെങ്കലവും, 2020ലെ ടോക്യോ ഒളിമ്പിക്സില്‍ വെളളിയും സിന്ധു നേടിയിട്ടുണ്ട്. രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം ഇതിലൂടെ സിന്ധു സ്വന്തമാക്കിയിരുന്നു. 2018-ല്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സ് വിഭാഗത്തില്‍ വെളളിയും സ്വന്തമാക്കി.
2014-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. 2018-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2014ല്‍ വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 19-ാം സ്വര്‍ണമാണിത്.
Content Highlights – Commonwealth Games, P V Sindhu, Badminton, Gold Medal