തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് നടി മീന
അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന. എല്ലാവരോടും അവയവ ദാനം നടത്താന്‍ അപേക്ഷിക്കുന്നതായി മീന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. മറ്റൊന്നും ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഇല്ല. അവയവ ദാനം ജീവൻ രക്ഷിക്കാനായുള്ള ഏറ്റവും നന്മയുള്ള മാർഗമാണെന്ന് മീന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത് കഴിഞ്ഞ ജൂണ്‍ 29നാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോയിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. ഈ അവസ്ഥ പങ്കുവെച്ചാണ് മീന അവയവ ദാനത്തെ കുറിച്ച് പറയുന്നത്.
മീനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ‘വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും അവയവദാനത്തിലൂടെ രണ്ടാമതൊരു അവസരമാണ് ലഭിക്കുന്നത്. വ്യക്തിപരമായി ഞാനും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എട്ട് ജീവൻ ഒരു ദാതാവിന് രക്ഷിക്കാനാകും. എല്ലാവരും അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ഡോക്ടര്‍മാരെയും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഞാൻ എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ‘ എന്ന് മീന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
Content Highlights – Actress meena, pledge to Donate organs