ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ സ്ത്രീകൾ മുന്നിൽ
ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നതിൽ സംസ്ഥാനത്ത് സ്ത്രീകൾ മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ട് ലക്ഷത്തിൽ അധികം സ്ത്രീകളാണ് പുതുതായി ലൈസൻസ് എടുത്തത്. 31.91 ലക്ഷം സ്ത്രീകളും 21.90 ലക്ഷം പുരുഷൻമാരുമാണ് ഈ കാലയളവിൽ ഡ്രൈവിങ് ലൈസൻസ് എടുത്തത്.
മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് മേൽപറഞ്ഞിട്ടുള്ള കണക്ക്. 2017-2018 തുടങ്ങി ഓരോ വർഷവും ഒമ്പത് ലക്ഷത്തിലധികം വനിതകളും ആറ് ലക്ഷം പുരുഷന്മാരുമാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. എന്നാൽ കോവിഡ് കാലത്ത് ലെെസൻസ് എടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽപോലും 4.51 ലക്ഷം സ്ത്രീകൾ ലെെസൻസ് എടുത്തുകൊണ്ട് പുരുഷൻമാരെ പിന്നിലാക്കി. കൊവിഡ് കാലത്ത് 3.31 ലക്ഷം പുരുഷന്മാരായിരുന്നു ലെെസൻസ് നേടിയത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും 225 പേരും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലൈസൻസെടുത്തു. സ്ത്രീകൾ വാഹനമോടിക്കുന്നത് കൂടിയത് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണി സജീവമായതോടു കൂടിയാണെന്നും എന്നാൽ കാറുൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്ന സ്ത്രീകളും ഇക്കാലയളവിൽ കൂടിയെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
Content highlights – Women, Driving licence, kerala