പുതിയ വീട്ടിൽ ഗൃഹപ്രവേശ പൂജ നടത്തി രൺവീർ സിംഗും ദീപിക പദുക്കോണും
ബോളിവുഡ് താര ദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും മുംബൈയിലുള്ള അലിബാഗിൽ പുതിയ വീട് വാങ്ങി. ഇൻസ്റ്റഗ്രാമിലൂടെ ഗൃഹപ്രവേശ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ലളിതമായ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തത്.
വെള്ള വസ്ത്രമണിഞ്ഞ രൺവീർ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 18,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ബംഗ്ലാവിൽ അഞ്ച് കിടപ്പ് മുറികളും അടുക്കളയുമാണുള്ളത്. നേരത്തെ നാല് നിലകളുള്ള വീട് രൺവീർ സ്വന്തമാക്കിയിരുന്നു. 2018 നവംബർ 14-ന് വിവാഹിതരായതു മുതൽ ഇരുവരും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 11,266 സ്ക്വയർ ഫീറ്റുള്ള ഈ വീട്ടിൽ 1,300 സ്ക്വയർഫീറ്റ് ടെറസാണുള്ളത്. 19 കാർ പാർക്കിംഗ് ഏരിയകളുമുണ്ട്.
Content Highlights – Ranveer singh, Deepika padukone, New house