വിഴിഞ്ഞം സമരം ; വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ നിർദേശവുമായി മന്ത്രിസഭാ ഉപസമിതി
വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതോടെ ജീവിതം പ്രതിസന്ധിയിലാവുന്നവരെ പുനരധിവസിപ്പിക്കാൻ മന്ത്രിസഭ ഉപസമിതിയുടെ നിർദേശം. മുട്ടത്തറയിലെ ക്ഷീര വികസന വകുപ്പിന്റെ എട്ടേക്കർ ഭൂമി പുനരധിവാസത്തിന് വിട്ടു നൽകും. തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വിട്ടു നൽകാൻ മന്ത്രിസഭാ ഉപസമിതയിൽ തീരുമാനമായി.
അതേസമയം വിഴിഞ്ഞത്ത് ഏഴാം ദിവസമയ ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നു. പൂന്തുറയിൽ നിന്ന് ആരംഭിച്ച വാഹനറാലി യിൽ നിരവധിപേരാണ് പങ്കെടുത്തത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു.