ബിഗ് ബോസ് താരം ഡോ. റോബിന് വിവാഹിതനാകുന്നു
ബിഗ് ബോസ് താരം ഡോ.റോബിന് വിവാഹിതനാകുന്നു. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ റോബിന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകയും മോഡലുമായ ആരതിയാണ് വധു. ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്ന് റോബിന് വ്യക്തമാക്കി. റോബിന്റെ വിവാഹത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് വിവാഹത്തെക്കുറിച്ച് റോബിന് വെളിപ്പെടുത്തുന്നത്. തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരതി പൊടിയാണ് വധു. ഫെബ്രുവരിയില്‍ വിവാഹമുണ്ടാകും. ഒരു അഭിമുഖത്തിനിടെ കണ്ടുമുട്ടിയ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയായിരുന്നു.
ബിഗ് ബോസ് സീസണ് നാലില്‍ സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ 70-ാം ദിവസം പുറത്തായ താരമാണ് റോബിന്. എന്നാല്‍ താരത്തിന് വന്‍ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഷോയില്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച റോബിന്-ദില്‍ഷ സൗഹൃദം ഷോയ്ക്ക് ശേഷം വിവാഹത്തിലെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
പിന്നീട് ഷോയ്ക്ക് ശേഷം റോബിനൊപ്പെ ആരതിയുടെ പേര് ചര്‍ച്ചയായിരുന്നു. റോബിന്റെ പോസ്റ്റുകളില്‍ ആരതിയും ഇടം നേടിയിരുന്നു. ഇതോടെ ആരതിയുമായി പ്രണയത്തിലാണോ റോബിന് എന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ ചോദ്യങ്ങള്‍ക്കാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ റോബിന് മറുപടി നല്‍കിയിരിക്കുന്നത്.