വിഗ്രഹ നിമജ്ജനത്തിനിടെ 4 യുവാക്കള്‍ യമുനയില്‍ മുങ്ങിമരിച്ചു
യമുനാ നദിയില്‍ കൃഷ്ണ വിഗ്രഹം നിമജ്ജനം ചെയ്തുള്ള പൂജയ്ക്കിടെ നാല് യുവാക്കള്‍ മുങ്ങിമരിച്ചു. നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലുള്ള യുവാക്കളാണ് മരിച്ചത്.
ഇന്നലെ ഡിഎന്‍ഡി ഫ്ളൈയോവര്‍ മേഖലയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. നിമജ്ജനത്തിന് ശേഷം വിഗ്രഹം നദിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് നദിയിലിറങ്ങിയ അഞ്ച് യുവാക്കളില്‍ നാല് പേര് മുങ്ങിത്താഴുകയായിരുന്നു.
നാല് മൃതദേഹങ്ങളും കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു.