ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 43-ാം വിവാഹ വാർഷികം
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും 43-ാം വിവാഹ വാർഷികം. ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. ഇരുവർക്കും സംവിധായകൻ ആഷിഖ് അബു അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് 19 മാസം നീണ്ട ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. 1979 സെപ്തംബർ മാസം രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കമലയും വിവാഹിതരായത്. വിവാഹം തലശ്ശേരി ടൗണ്‍ഹാളില്‍ വച്ചായിരുന്നു. അന്ന് കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്. ഇകെ നായനാരുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹത്തിന് അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.
Content highlights – Chief Minister Pinarayi Vijayan’s, 43rd wedding anniversary