രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തും
ഭാരത് ജോഡോ യാത്രയ്ക്കായി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ചാണ് കൂടിക്കാഴ്ച. ഞായറാഴ്ച പാറശ്ശാലയിലെത്തി കേരളത്തില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഏഴു ദിവസം കേരളത്തില്‍ തുടരും.
വിഴിഞ്ഞം സമര നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും അദ്ദേഹം വിഴിഞ്ഞം സന്ദര്ശിക്കാനിടയില്ലെന്നാണ് സൂചന. വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടയലേഖനം ഇന്ന് ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണു സമരത്തിനു പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നത്.
ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച ഇന്നയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.