തൊഴില്‍ നിഷേധം തെറ്റ്, ആരെയും വിലക്കാന്‍ പാടില്ല; ശ്രീനാഥ് ഭാസിയുടെ വിലക്കില്‍ പ്രതികരിച്ച് മമ്മൂട്ടി
ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മമ്മൂട്ടി. എന്തിനാണ് അന്നം മുട്ടിക്കുന്നത്. തൊഴില്‍ നിഷേധം തെറ്റാണെന്നും ആരെയും വിലക്കാന്‍ പാടില്ലെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് എന്ന ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹവും വേദിയിലുണ്ടായിരുന്ന ജഗദീഷും പറഞ്ഞു.
ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിച്ചതോടെയാണ് മമ്മൂട്ടിയുടെ പ്രതികരണം