മാമ്പഴം മോഷ്ടിച്ചതിന് സസ്പെന്‍ഷനിലായ പോലീസുകാരന് ബലാല്‍സംഗക്കേസിലും പ്രതി
കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ചതിന് സസ്പെന്‍ഷനിലായ പോലീസുകാരന് ബലാല്‍സംഗക്കേസിലും പ്രതി. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ആയ ഷിഹാബാണ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായത്. 2019ല്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസിലാണ് ഇയാള്‍ ഉള്‍പ്പെട്ടത്. കേസില്‍ വിചാരണ നടന്നു വരികയാണ്. കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ മാമ്പഴം മോഷ്ടിച്ച വിവരം പുറത്തു വന്നത്. പത്തു കിലോ മാമ്പഴം ഇയാള്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഷിഹാബിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ നിന്നാണ് ഇയാള്‍ മാമ്പഴം മോഷ്ടിച്ചത്. പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് അറിയിക്കുന്നത്.