‘മുറിയുടെ ലോക്ക് സ്വയം തുറക്കാതെ റേപ്പ് സംഭവിക്കുകയില്ല’; സാര്‍ക്ക് ലൈവിന് നടി സ്വാസിക നല്കിയ അഭിമുഖം വിവാദത്തില്‍
സിനിമാ മേഖല വളരെയേറെ സുരക്ഷിതമാണെന്നും സിനിമാ സെറ്റിലേക്കും മറ്റും വീട്ടുകാര്‍ക്കടക്കം ആര്‍ക്കു വേണമെങ്കിലും എപ്പോഴും വരാമെന്നും നടി സ്വാസിക. അത്രയും സുതാര്യമാണ് സിനിമാ മേഖലയെന്നാണ് സ്വാസിക പറയുന്നത്. തന്റെ മുറിയുടെ ലോക്ക് സ്വയം തുറന്നു കൊടുക്കാതെ ആരും കയറിപ്പിടിക്കില്ലെന്നും ബലംപ്രയോഗിച്ചുള്ള ബലാത്സംഗമൊന്നും സിനിമാ മേഖലയില്‍ നടക്കില്ലായെന്നും സ്വാസിക പറയുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞ് മീ ടൂ പോസ്റ്റ് ചെയ്യുന്നതില്‍ യോജിപ്പില്ലായെന്നും സ്വാസിക സാര്‍ക്ക് ലൈവിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
പ്രതിഫലം സംബന്ധിച്ച അപര്‍ണാ ബാലമുരളിയുടെ അഭിപ്രായത്തേയും സ്വാസിക തള്ളിപ്പറഞ്ഞിരുന്നു. നടന്മാരോളം ശമ്പളം ഒരിക്കലും നടിമാര്‍ ആഗ്രഹിക്കേണ്ടതില്ലെന്നാണ് സ്വാസികയുടെ അഭിപ്രായം. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി തിരുവോത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതോടെയാണ് അഭിമുഖം വിവാദമായത്. അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യധാരാ മാധ്യമങ്ങളും അഭിനേതാക്കളും ആക്ടിവിസ്റ്റുകളും രംഗത്തു വന്നു.
ലിബറലായ സെക്സിയായ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കാത്ത സ്വാസികക്ക് പക്ഷെ വിവാഹ ശേഷം ഭര്‍ത്താവിനു കീഴില്‍ ജീവിക്കുവാനാണിഷ്ടമെന്നാണ് അഭിപ്രായം. സ്ത്രീ എപ്പോഴും പുരുഷനു താഴെ നില്‍ക്കേണ്ടവളാണെന്നും പരോക്ഷമായി സ്വാസിക തുറന്നടിക്കുന്നുണ്ട്.