ക്ഷേത്രം നോക്കേണ്ടത് വിശ്വാസികള്‍; സിപിഎം അത്തരമൊരു തീരുമാനം എടുത്തിട്ടില്ല – ജയരാജൻ
ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം, പി ജയരാജന് ചുമതലയെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പി ജയരാജന്. നുണ നിര്‍മ്മിതിയുടെ പരമ്പരയില്‍ ഒടുവിലത്തെതാണ് ഇതെന്നും വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടതെന്നും പി ജയരാജന് പറഞ്ഞു.
വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആര്‍എസ്എസ് നടത്തുന്നത്. അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയില്‍ രാമന്റെ പേരില്‍ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്റെത്. ആ സംഘപരിവാര്‍ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇത്തരം കള്ളങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്നും പി ജയരാജന് പറഞ്ഞു.












