വടകരയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍; സ്വര്‍ണ്ണവും പണവും കവര്‍ന്നു, മോഷണത്തിനിടയിലെ കൊലയെന്ന് ,ൂചന
വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയാപ്പ സ്വദേശി രാജനെയാണ് സ്വന്തം പലചരക്കു കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിയോടെ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ാത്രി വീട്ടിലെത്താന്‍ വൈകിയതോടെ മകനും മരുമകനും അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ രാജനെ കടയ്ക്കുള്ളില്‍ കണ്ടത്.
ശരീരത്തിലുണ്ടായിരുന്ന 3 പവന് സ്വര്‍ണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്. രാജന്റെ ബൈക്കും കാണാതായി. മരിച്ചയാളുടെ മുഖത്തും കഴുത്തിലും വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകം ആസൂത്രിതമാണെന്ന് സംശയമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.