തിരുവനന്തപുരത്ത് പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. വര്‍ക്കല വടശ്ശേരിക്കോണത്താണ് സംഭവം. ശ്രീശങ്കര കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി സംഗീതയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
രണ്ടുമണിയോടെ സംഗീതയുടെ വീട്ടിലെത്തിയ ഗോപു ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ പുറത്തിറക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദീപു സംഗീതയുടെ കഴുത്തറുക്കുകയുമായിരുന്നു. വീടിനു പുറത്താണ് സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്.
നേരത്തേ അടുപ്പത്തിലായിരുന്ന ഇരുവരും അടുത്തിടെ അകന്നിരുന്നു. സംഗീതയ്ക്ക് മറ്റാരെങ്കിലുമായി അടുപ്പമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈല്‍ ഫോണും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി.
കൃത്യത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടതായി നാട്ടുകാരും മൊഴി നല്‍കിയിരുന്നു. ഗോപുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.