വന്ദേഭാരത് എക്സ്പ്രസിനു നേരെ കണ്ണൂരില്‍ വെച്ച് കല്ലേറ്
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്. വളപട്ടണത്ത് വെച്ചാണ് സംഭവം. ജനല്‍ചില്ലിന് താഴെയാണ് ഇത്തവണ കല്ല് പതിച്ചത്.
ആര്.പി.എഫും പോലീസും പരിശോധന നടത്തി. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ച് ഏതാനും ദിവസച്ചിനു മുന്‍പ് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു.
വിള്ളലുണ്ടായ ഭാഗം ഇന്സുലേഷന് ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്.