യുഡിഎഫ് പ്രതിഷേധത്തില്‍ പ്രസംഗിക്കുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതിപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. വേദിയില്‍ ഉണ്ടായിരുന്ന മറ്റു നേതാക്കള്‍ ഉടന്‍തന്നെ മുനീറിനെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി.
സി പി ജോണിന്റെ പ്രസംഗത്തിനു പിന്നാലെ സംസാരിക്കാന്‍ തുടങ്ങിയ മുനീര്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. തുടര്‍ന്ന് കസേരയില്‍ അല്പ സമയം ഇരുന്നതിനു ശേഷം മുനീര്‍ പ്രസംഗം തുടര്‍ന്നു.