‘ഷംസീറിന്റെ പ്രസംഗത്തില്‍ തെറ്റില്ല’; ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം
സ്പീക്കര്‍ എ.എൻ ഷംസീറിന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം വിലയിരുത്തി. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സിപിഎം ഈ നിലപാട് സ്വീകരിച്ചത്.
ഇനിയും വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും സാമൂഹികമായും ഭിന്നിപ്പുണ്ടാക്കാൻ ഇടയുണ്ട്. വിവാദത്തില്‍ വര്‍ഗീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഈ പ്രചാരണത്തില്‍ വീണുപോയെന്നും സി.പി.എം വിലയിരുത്തുന്നു. വിശ്വാസികള്‍ക്കെതിരെയോ വിശ്വാസം ഹനിക്കുന്ന രീതിയിലോ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.