ഓട്ടോ വീണ്ടും കത്തിച്ചു; പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ചിത്രലേഖ
കാട്ടാമ്പള്ളിയില്‍ ദലിത് വനിതാ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു. പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പെട്ടത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു.
ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചര്‍ച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുള്‍പ്പെടെ വിവാദങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഏതാനും വര്‍ഷം മുന്നേ എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലേക്ക് ചിത്രലേഖ താമസം മാറുകയായിരുന്നു.
വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവില്‍ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാലത്ത് ഇവര്‍ക്ക് വീടുവെക്കാൻ അഞ്ചു സെൻറ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയില്‍ നില്‍ക്കെ, ചിത്രലേഖക്ക് അനുവദിച്ച സഹായം പിണറായി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.