മിഷോങ് ചുഴലിക്കാറ്റ് നാളെ 100 കി.മീ വേഗത്തില്‍ തീരംതൊടും; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ 21 സെന്റിമീറ്ററോ അതില്‍ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബര്‍ 4 ന് പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാലവര്‍ഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്.