ഇസ്രയേലിനെ വെല്ലുവിളിച്ച് യമനിലെ ഹൂതികൾ; യൂറോപ്പിലെ ഷിപ്പിംഗ് മേഖല തകർച്ചയിലേക്ക്..
ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നല്കി. വര്‍ഷങ്ങളായി ഇറാന്റെ നിർലോഭമായ പിന്തുണ ലഭിക്കുന്നവരാണ് യമനിലെ ഹൂത്തികൾ.
യമനിൽ എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണ്. ഫലസ്തീനിലെ അക്രമം തുടരുന്ന കാലത്തോളം ഇസ്രായേലിന്റെ താല്പര്യങ്ങളെ തങ്ങൾ ആക്രമിക്കും. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ഏത് രാജ്യത്തിന്റേതായാലും, എന്ത് ഉദ്ദേശത്തോടെ ആയാലും തകര്‍ക്കുമെന്നും ഹൂതികൾ പറയുന്നു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭീഷണി തങ്ങൾ വകവെക്കുന്നില്ലെന്ന് ഹൂതികളുടെ സൈനിക വിഭാഗം ആയ അൻസാറുല്ല പോളിറ്റ് ബ്യൂറോ അംഗം അലി അല്‍ ഖാഹൂം ടെലിവിഷൻ അഭിമുഖത്തില്‍ പറഞ്ഞു.
പല കപ്പൽ കമ്പനികളും ഹൂതികളുടെ ഭീഷണി വന്നതോടെ കടലിലെ യാത്രയിൽ മാറ്റങ്ങൾ വരുത്തി തുടങ്ങി. ചെങ്കടല്‍ വഴിയുള്ള യാത്ര ഒഴിവാക്കാനാണ് കപ്പല്‍ കമ്ബനികള്‍ ശ്രമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ഷിപ്പ്പ്പിങ് കമ്ബനികള്‍ ചെങ്കടല്‍ വഴിയുള്ള എല്ലാ യാത്രയും നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഡെന്മാർക്കിലെ കമ്ബനിയായ മേയെര്സ്കും, ജര്‍മ്മനിയിലെ പ്രമുഖ കമ്ബനിയായ ഹാപെഗ് ലോയ്ഡുമാണ് തിങ്കളാഴ്ചവരെ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോളത്തെ സ്ഥിതിയില്‍ മാറ്റം ഒന്നും ഉണ്ടായില്ലെങ്കിൽ ഇത് തുടരുമെന്നാണ് ഈ കമ്പനികൾ പറയുന്നത്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇൻഷുറൻസ് കമ്ബനികള്‍ കഴിഞ്ഞ ദിവസം പ്രീമിയം കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഹൂതികളെ ആക്രമിച്ച് അടിച്ചമർത്താൻ ഇസ്രായേൽ നേരത്തെയും പലതവണ ശ്രമിച്ചിരുന്നു. എന്നാൽ അവർക്ക് ഇറാൻ നൽകി വരുന്ന ശക്തമായ പിന്തുണയാണ് ഇക്കാര്യത്തിൽ വിലങ് തടിയാവുന്നത്. ഗാസ യുദ്ധം അവസാനിക്കാതെ നീളുന്ന ഈ അവസരത്തിൽ ഇസ്രായേൽ കൂടുതൽ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. കപ്പൽ വഴിയുള്ള ചരക്ക് നീക്കത്തെ ബാധിക്കുന്ന ഹൂതികളുടെ ഈ വെല്ലുവിളി ഇസ്രായേലിന് വലിയൊരു തലവേദന തന്നെയാണ്.