ഉപരാഷ്ട്രപതിയെ അനുകരിച്ചത് വിവാദമാക്കി ബിജെപി; സഭയിലും പുറത്തും പ്രതിഷേധം
പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷം നടത്തിയ മോക് പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധാൻകറെ അനുകരിച്ചത് വിവാദമാക്കി ബിജെപി. വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
പ്രതിപക്ഷ എംപിമാരുടെ കൂട്ടസസ്പെൻഷനു പിന്നാലെ പ്രതിരോധത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്ബായി മാറി ഈ വിഷയം. വ്യാഴാഴ്ച 12 മുതല്‍ മൂന്നുവരെ ബിജെപി രാജ്യവ്യാപകമായി വിഷയത്തിലുള്ള പ്രതിഷേധം നടത്തും. ജാട്ട് സമുദായത്തെയും കര്‍ഷകസമൂഹത്തെയും അപമാനിക്കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ കര്‍ഷക മോര്‍ച്ച പ്രതിഷേധം ഏറ്റെടുക്കും.
ഉപരാഷ്ട്രപതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപിയുടെയും സഖ്യകക്ഷികളുടെയും രാജ്യസഭാ എംപിമാര്‍ ഇന്ന് സഭയില്‍ ഒരുമണിക്കൂര്‍ എഴുന്നേറ്റുനിന്നു. സഭയിലെ ചോദ്യോത്തരവേളയില്‍ എഴുന്നേറ്റുനിന്നുകൊണ്ടാണ് എംപിമാര്‍ പങ്കെടുത്തത്.