“പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു “
Case No:- S.C No. 2/2020
കല്പറ്റ : പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയായ റഷീദിനെ ആണ് കല്പറ്റ അഡിഷണൽ സെഷൻസ് കോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്. സണ്ണി എന്ന തന്റെ സുഹൃത്തിനെ പണത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഹെൽമെറ്റ് കൊണ്ട് തലയ്ക്കു തുടർച്ചയായി അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ കേസ്. പ്രതി കുറ്റക്കാരനാണ് എന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് അഡിഷണൽ സെഷൻസ് ജഡ്ജ് അനസ് നിരീക്ഷിച്ചു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ :മുഹമ്മദ് സബാഹ് , അഡ്വ: റയീസ് എന്നിവരാണ് ഹാജാരായത്.