ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതി പിടിയില്‍
Posted On April 26, 2024
0
318 Views

ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ അധികാരികള്‍ പിടികൂടി. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്ബർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്.തുടർന്ന് നടന്ന പരിശോധനയില്‍ ഇരട്ട വോട്ടായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു .
ഇവർക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും, തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി ഇടുക്കിയില്‍ എത്തിയത് എന്നുമാണ് കണ്ടെത്തിയത്. പിന്നീട് ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു.