പേര് ബദറുദ്ധീൻ.. സ്ഥലം പാക്കിസ്ഥാൻ..വാട്സ്ആപ്പ് യൂണിവേഴ്സിറ്റി നുണക്കഥ വീണ്ടും പൊളിഞ്ഞു
ബിജെപി സർക്കാരിനെതിരെ സംസാരിച്ചു തുടങ്ങിയതിനു ശേഷം നിരവധി ഭീഷണികളും , വ്യാജ ആരോപണങ്ങളും നേരിട്ടുള്ള വ്യക്തിയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് റാട്ടി . ഇപ്പോഴിതാ പുതിയ വ്യാജ പ്രചാരണങ്ങളും ആയി എത്തിയിരിക്കുകയാണ് സംഘ പരിവാർ . . ധ്രുവിന്റെ യഥാര്‍ഥ പേര് ബദ്രു റാഷിദ് ആണെന്നും , മുഴുവൻ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ആണ് whatsappil പ്രചരിച്ച മെസേജിൽ പറയുന്നത് . ഒപ്പം ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സന്ദേശത്തിന്റെ പൂർണ രൂപം ഇങ്ങനെയാണ് . മോദി വിരോധി ആയ , ബിജെപി വിരോധി ആയ , സനാതന ധർമ്മത്തിന് എതിരായ ,rss നു എതിരായ ധ്രുവ് റാട്ടി യെ കുറിച്ചുള്ള സത്യങ്ങൾ പുറത്തു വന്നിരിക്കുന്നു .’ഇയാളുടെ യഥാർത്ഥ പേര് ബദ്ര് റാഷിദ് എന്നാണ് , മുഴുവൻ പേര് ബദറുദ്ധീൻ റാഷിദ് ലാഹോറി. ഇയാൾ ജനിച്ചത് പാകിസ്താനിലെ ലാഹോറിലാണ് . ഇയാളുടെ ഭാര്യ ആയ ജൂലിയും പാകിസ്ഥാനിൽ ആണ് ജനിച്ചത് . ഇവരുടെ യഥാർത്ഥ പേര് സുലൈഖ എന്നാണ് . ജൂലിയുടെ പേരിനു ശേഷം ബ്രാക്കെറ്റിൽ [ ക്രിസ്ത്യൻ പേര് } എന്നും കൊടുത്തിട്ടുണ്ട് .ഇവർ ഇപ്പോൾ പാകിസ്ഥാനിൽ ആണ് താമസിക്കുന്നത് . അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിൽ y + Z കാറ്റഗറി സെക്യൂരിറ്റിയിൽ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് താമസിക്കുന്നത് . ഒപ്പം ഇയാളുടെ ഭാര്യ പിതാവും പാകിസ്ഥാൻ സ്വദേശി ആണെന്നും പറയുന്നുണ്ട് . ഇതാണ് വഹട്സപ്പിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സന്ദേശം . എന്നാൽ ധ്രുവ് തന്നെ ഈ വ്യാജ വാർത്തയ്ക്കു എതിരെ തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയും , waatsapp ചാനൽ വഴിയും പ്രതികരിച്ചു ‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’ എന്നാണ് ധ്രുവ് ചോദിക്കുന്നത് . ഒപ്പം അവരുടെ മുഴുവൻ സിസ്റ്റത്തെയും നമ്മൾ പൂർണ്ണമായും തകർത്തെന്നും ! തൻ നിർമ്മിച്ച വീഡിയോകൾക്ക് അവർക്ക് ഉത്തരമില്ലെന്നും , അതിനാൽ ആണ് ഈ വ്യാജ വാർത്തകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ അവർ പരമാവധി ശ്രമിക്കുന്നതെന്നും ദ്രുവ് പറഞ്ഞു . ഇത് ആദ്യമായല്ല ധ്രുവിനു എതിരെ ഭീഷണിയും , ആരോപണനകളും , വ്യാജ വാർത്തകളും സൃഷ്ടിക്കുന്നത് . ദിവസങ്ങൾക്കു മുൻപ് ഇന്ത്യയിൽ കാലു കുത്തിയാൽ കൊന്നുകളയും എന്നായിരുന്നു സംഘ പരിവാർ അനുകൂലികൾ ഭീഷണി മുഴക്കിയിരുന്നത് . എന്നാൽ ഭീഷണി എത്തി 24 മണിക്കൂറുകൾക്കകം ധ്രുവ് ഇന്ത്യ ഗേറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോ ആണ് പിന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. സര്‍ക്കാരിന്റെ നയങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ചർച്ചയായിരുന്നു. ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന് ചോദിച്ച് ചെയ്ത വിഡിയോയ്ക്ക് വലിയ സ്വീകരണവും വിമര്‍ശനവും ലഭിച്ചു. ലഡാക്കിനെപ്പറ്റിയും ഇലക്ടറല്‍ ബോണ്ടിനെപ്പറ്റിയും ചെയ്തവയ്ക്ക് ദശലക്ഷക്കണക്കിന് കണക്കിന് കാഴ്ച്ചക്കാരുണ്ടായിരുന്നു. ഏറെ വിവാദമായ ‘ദ് കേരള സ്റ്റോറി’ സിനിമയെ കുറിച്ചും ധ്രുവ് ചെയ്തത വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.