ഉയര്‍ന്ന് സ്വര്‍ണവില; പവന് കൂടിയത് 80 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 52,680 രൂപയിലും ഗ്രാമിന് 6,585 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് അഞ്ചുരൂപ ഉയര്‍ന്ന് 5,490 രൂപയായി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രില്‍ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണവില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ സ്വർണവില.