അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ പ്രതിപക്ഷനേതാവ് നാളെ സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും.
രാവിലെ ഒമ്ബതിന് രാഹുല്‍ ലഖ്നോവിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ് റാണ പറഞ്ഞു. പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
അമിത് ഷാക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയെന്നാണ് പരാതി. കേസില്‍ ഈ വർഷം ഫെബ്രുവരിന് 20ന് രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധിയുടെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തുന്നതിനാണ് നാളെ കോടതിയില്‍ ഹാജരാകാൻ സ്പെഷ്യല്‍ മജിസ്ട്രേറ്റ് ശുഭാം വർമ ആവശ്യപ്പെട്ടിരിക്കുന്നത്.