കനത്ത മഴ: നാല് ട്രെയിനുകള്‍ പൂര്‍ണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂർണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
കണ്ണൂർ – തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രല്‍ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.
കോട്ടയം-നിലമ്ബൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രല്‍ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരില്‍ നിന്നും നിലമ്ബൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ഷൊർണൂരില്‍ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയില്‍ നിന്നും പുറപ്പെടും.
മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകള്‍ താത്ക്കാലികമായി നിർത്തി. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം.