മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ ഇന്റര്‍നെറ്റ് പ്രഖ്യാപിച്ച് എയര്‍ടൈല്‍, പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍
മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം തുടങ്ങിയവ പ്രഖ്യാപിച്ച് എയർടൈല്‍.
ഏതെങ്കിലും പാക്കേജിന്റെ കാലാവധി കഴിഞ്ഞവർക്കടക്കം പുതിയ ഓഫർ ബാധകമാണ്. കൂടാതെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും എയർടൈല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടയ്ക്കാൻ വൈകുന്നവർക്കും ഇളവ് നല്കി.
അതേസമയം, മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുളള തെരച്ചില്‍ ഇന്ന് പുലർച്ചയോടെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വരെ രക്ഷാപ്രവർത്തനം നീണ്ടുനിന്നിരുന്നു. ഉരുള്‍പൊട്ടലില്‍ ഇതുവരെ 264 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ 96 പേരില്‍ 22 പേരും കുട്ടികളാണ്. മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിനായുളള ഉപകരണങ്ങള്‍ എത്തിക്കുന്നതിന് നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് വിവരം.