‘എന്നോടാരും പരാതി പറഞ്ഞിട്ടില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗതമന്ത്രിക്ക് കാര്യമില്ല’; കെബി ഗണേഷ് കുമാര്‍
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ.
എന്തെങ്കിലും പറഞ്ഞ് വിവാദത്തില്‍ ആവാനില്ലെന്നും റിപ്പോർട്ട് പുറത്തുവന്നത് നല്ലതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയെന്നതിലുപരി ഒരു അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഗണേഷ് വിഷയത്തില്‍ കാര്യമായി പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് ഗണേഷ് പറയുന്നത്. ഇതുവരെയും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞാല്‍ പരസ്യമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നതെന്ന് ചോദിച്ച മന്ത്രി ആളുകളെ ആക്ഷേപിക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കി.
വിഷയത്തില്‍ കൃത്യമായ മറുപടി സാംസ്കാരിക മന്ത്രി തന്നെ നല്‍കിയിട്ടുണ്ടെന്നാണ് ഗണേഷ് അഭിപ്രായപ്പെട്ടത്. അദ്ദേഹം നടപടി സ്വീകരിക്കുമെന്നും ഉറപ്പുണ്ടെന്നും ഗണേഷ് പറഞ്ഞു. സിനിമയില്‍ എല്ലാം ശരിയാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ മന്ത്രി അറിയാതെ കാര്യങ്ങളെ സംസാരിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി.