ജെൻസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; അന്ത്യ ചുംബനം നല്കി യാത്രയാക്കി ശ്രുതി
അപകടത്തില്‍ മരിച്ച ജെൻസന് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. അന്ത്യ ചുംബനത്തോടെയാണ് പ്രതിശ്രുത വധു ജെൻസന് വിട നല്‍കിയത്.
ശ്രുതിക്ക് അവസാനമായി കാണാൻ ജെൻസന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുകയായിുന്നു. നേരത്തേ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ശ്രുതിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. 15 മിനിറ്റ് ആശുപത്രിയില്‍ പൊതുദർശനമുണ്ടായി. നൂറുകണക്കിന് ആളുകളാണ് ജെൻസനെ ഒരുനോക്ക് കാണാനായി എത്തിയത്. അമ്ബലവയല്‍ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസന്റെ മൃതദേഹം കൊണ്ടുപോയത്.
ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായിരുന്നു പ്രതിശ്രുത വരനായിരുന്നു ജെൻസൻ. ഡിസംബർ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെ ആണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്. ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് ജെൻസനെ അടക്കുക.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്ബലവയല്‍ സ്വദേശിയാണ് ജെൻസൻ.