45 ദിവസമായി ഉറങ്ങിയില്ല; 42 കാരന് ജോലി സമ്മര്‍ദം മൂലം മരിച്ചു
കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്സേന ആത്മഹത്യ ചെയ്തു.
45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആത്മഹത്യക്കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി. ബജാജ് ഫിനാന്‍സ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാര്ഥ്, പിഹു എന്നിവരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരാണ് തരുണ്‍ സക്സേനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ പരമാവധി ശ്രദ്ധചെലുത്തിയിരുന്നിട്ടും മേലുദ്യോഗസ്ഥരില്‍ നിന്നും നേരിട്ട അപമാനത്തെക്കുറിച്ച് ആത്മഹത്യാ കുറിപ്പില്‍ സക്സേന വിശദീകരിക്കുന്നുണ്ട്. 45 ദിവസത്തോളം ഉറങ്ങിയിരുന്നില്ല, കഷ്ടിച്ചാണ് ഭക്ഷണം പോലും കഴിച്ചത്, കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. എല്ലാവരും സുഖമായി ഇരിക്കണം. എനിക്ക് ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ചിന്തിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു. അത് കൊണ്ട് ഞാന്‍ പോകുന്നു. ഇങ്ങനെയാണ് ആത്മഹത്യാ കുറിപ്പില്‍ സക്സേന പറഞ്ഞത്.