നഗ്നദൃശ്യങ്ങള്‍ കാണിച്ച് 50 ലക്ഷം രൂപ തട്ടി; പ്രമുഖ വ്യവസായിയുടെ മരണത്തില്‍ മലയാളി ദമ്ബതികള്‍ പിടിയില്‍
കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലിയുടെ (52) ആത്മഹത്യയില്‍ മലയാളി ദമ്ബതികള്‍ പിടിയില്‍.
റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹെെബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മുംതാസ് അലിയെ ചിലർ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്ബതികളെ അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ അബ്ദുല്‍ സത്താർ, ഇയാളുടെ ഡ്രെെവർ സിറാജ് എന്നിവരാണ് പൊലീസ് തെരയുന്ന മറ്റ് പ്രതികള്‍. ഇവർ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.