ഭാഗ്യവാനെ അറിയാൻ മണിക്കൂറുകള്‍ മാത്രം; തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് ഇന്ന്
തിരുവോണം ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടിരൂപ കിട്ടുന്ന ഭാഗ്യവാനെ ഇന്നറിയാം. ഇന്നലെ വൈകിട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകളാണ്.
80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഗോർഖിഭവനില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എൻ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എല്‍ എയും നിർവഹിക്കും. കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി എന്നിവർക്കാണ് തിരുവോണം ബമ്ബർ കിട്ടിയത്.
ഗോർഖി ഭവനില്‍ ഉച്ചയ്ക്ക് 01.30 ന് വി.കെ.പ്രശാന്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്ബറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിക്കും.