സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; കുതിക്കുന്നത് 80,000 എന്ന വിലയിലേക്ക്?
സ്വര്‍ണവില ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തില്‍ മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 56960 എന്ന നിരക്കിലാണ് ഒരു പവന് സ്വര്‍ണം വിറ്റത്.
എവിടെ പോയി അവസാനിക്കും സ്വര്‍ണവില എന്ന അന്ധാളിപ്പിലാണ് ഉപഭോക്താക്കളെല്ലാം. എന്നാല്‍ പെട്ടെന്നൊരു ഇടിവ് സ്വര്‍ണത്തിന് വരാന്‍ സാധ്യതയില്ല എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്സവ സീസണും ദീപാവലിയും അടുത്തിരിക്കുന്നതിനാല്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 80000 ത്തിലേക്ക് എത്തും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്നലത്തെ വില പ്രകാരം 71200 ആണ് 10 ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില. എന്നാല്‍ അധികാം വൈകാതെ ഇത് 80000 ത്തിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്. ദീപാവലിക്ക് കേവലം മൂന്നാഴ്ച മാത്രം ശേഷിക്കെ വിപണികളെല്ലാം ഒരു പ്രധാന ഉത്സവ സീസണിലേക്ക് പ്രവേശിക്കുകയാണ്.