ഒരു മാസത്തിന് ശേഷം കുണ്ടന്നൂര്‍- തേവര പാലം തുറന്നു
കുണ്ടന്നൂർ- തേവര പാലം തുറന്നു.തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു.
ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി. 1.75 കിലോ മീറ്റർ പാലത്തിലെ ടാറിങിനായി കഴിഞ്ഞ 15-ാം തിയതി മുതല്‍ പാലം അടച്ചിട്ടിരിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എൻ എച്ച് എ ഐ വിഭാഗത്തിന്റെ ചുമതലയിലാണ് പാലം.ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.തുടർന്ന് 15 നാള്‍കൊണ്ട് പണി തീർക്കുകയായിരുന്നു.
കുണ്ടന്നൂർ- തേവര പാലം ഒരുമാസം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പാലം നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിർദേശിച്ചിരുന്നു.