വിലയില്‍ ഇന്നും മാറ്റം, സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണനിരക്ക് അറിയാം
Posted On November 8, 2024
0
257 Views
സംസ്ഥാനത്ത് നോക്കി നില്‍ക്കെ സ്വർണത്തിന്റെ വില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവിലയില്‍ ഞെട്ടിപ്പിക്കുന്ന കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,285 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,947 രൂപയുമാണ്.
കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില 165 രൂപ ഇടിഞ്ഞ് 7,200 രൂപയിലെത്തിയിരുന്നു.













