കൊച്ചിയിൽ കൈക്കൂലി; ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയില്‍
കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയില്‍. കൊച്ചി സെൻട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനായ യുപി സ്വദേശി അജിത് കുമാറാണ് പിടിയിലായത്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ബിപിസിഎല്‍ കമ്ബനിയില്‍ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎല്‍ കമ്ബനിയില്‍ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നല്‍കുന്നത് അസി. ലേബർ കമ്മിഷണറായ ഇദ്ദേഹമാണ്. ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് വാങ്ങിയിരുന്നത്. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്.