രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി
ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം ഡിയുമായ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.ചോറ്റാനിക്കരയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
എം ബി ബി എസ് പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസ് നേടുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം സബ് കലക്ടറായിരുന്നവരാണ് രണ്ട് പേരും. കയ്യേറ്റം ഒഴിപ്പക്കലിലൂടെയാണ് ഇരുവരും വാർത്തകളിൽ നിറഞ്ഞത്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെയാണ് ശ്രീറാം വെങ്കിട്ടരാമെന്റെ പ്രതിച്ഛായ നഷ്ടമായത്. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് കോവിഡ് കാലത്ത്
ആരോഗ്യ വകുപ്പിൽ നിയമനം നൽകിയത് വിവാദമായിരുന്നു.
സിവിൽ സർവീസ് പരീക്ഷയിൽ രണ്ട് പേർക്കും രണ്ടാം റാങ്കായിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ 2012 ലും രേണുരാജ് 2014 ലുമാണ് സിവിൽ സർവീസ് പാസാവുന്നത്. കോട്ടയം സ്വദേശിയാണ് രേണുരാജ്.സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേർപ്പെടുത്തിയിരുന്നു.
Content highlights : IAS officers Sreeram Venkitaraman and Renuraj married