പി.സി.ജോര്‍ജ് അബദ്ധം ഏറ്റുപറയണം: ഇ.പി.ജയരാജന്
പിസി ജോര്‍ജ് അബദ്ധം ഏറ്റുപറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കണ്ണൂരില്‍ പറഞ്ഞു. മതനിരപേക്ഷ സംസ്കാരത്തെ അലങ്കോലപെടുത്താന്‍ പി.സി.ജോര്‍ജ് നടത്തിയ നീക്കം അപലപനീയം. ഒരു മതനിരപക്ഷ നേതാവും ഒരു മതത്തില്‍പെട്ട നേതാവും നടത്താന്‍ പാടില്ലാത്ത വിദ്വേഷജനകമായ പ്രസംഗമാണ് പി.സി.ജോര്‍ജ് നടത്തിയത് എന്ന് ജയരാജന് പറഞ്ഞു.
മുസ്ലീം മതവിഭാഗത്തെയും മുസ്ലീം സ്ത്രീകളേയും അങ്ങേയറ്റം അപമാനിക്കത്തക്ക പ്രസംഗമാണ് പി.സി.ജോര്‍ജ് നടത്തിയത്. ഹിന്ദു മഹാ സമ്മേളനത്തില്‍ ആര്‍എസ്എസിന്റെ കൈയടി വാങ്ങാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു എന്ന് ഇ.പി.ജയരാജന് അഭിപ്രായപ്പെട്ടു.
മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വേച്ചു കടുത്ത വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് നടത്തിയിരുന്നു. ലുലു മാള്‍ അടക്കമുള്ള സ്ഥപനങ്ങള്ക്കെതിരെയും മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്ക്കെതിരേയും ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി.ജോര്‍ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്നും അഭിപ്രായപെട്ടിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ് കോടതി പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചു.