ഉത്തമില്ലാത്ത പ്രപഞ്ചത്തിലെ നിഗൂഡതകളും വിസ്മയങ്ങളും
പ്രപഞ്ചത്തില്‍ നടക്കുന്ന പല കാര്യങ്ങളും മനുഷ്യമനസിന് മനസിലാക്കാൻ കഴിയാത്തതും കണ്ടുപിടിക്കാൻ പറ്റാത്തതുമാണ്.ഇന്നും ഈ പ്രപഞ്ചത്തിലെ വിസ്മയങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും കണ്ടുപിടിക്കാനാവാത്ത പല നിഗൂഡതകളും ഈ ലോകത്ത് നടക്കുന്നുണ്ട്…അതിപ്പോ ആകാശത്തായാലും ഭൂമിയിലായാലും ഇനി കടലിലായാലും
പ്രത്യേകിച്ചും ഉത്തരധ്രുവ മേഖലകളില്‍ ഇത്തരത്തില്‍ വിചിത്രമായ പല സംഭവവികാസങ്ങളും ഉണ്ടാകാറുണ്ട്. ഇതിന് മികച്ച ഉദാഹരങ്ങളാണ് ധ്രുവദീപ്തി ഉള്‍പ്പെടെയുള്ളവ. വടക്കൻ യൂറോപ്പില്‍ ഉത്തരധ്രുവ മേഖലയോട് സമീപമുള്ള നോർവേ പരിസ്ഥിതി വൈവിധ്യവും സമുദ്രപര്യവേക്ഷണ ചരിത്രവുമുള്ള രാജ്യമാണ്.പ്രകൃതിഭംഗിയുടെ പേരിൽ പ്രസിദ്ധമാണ് നോർവെ. മഞ്ഞ് മൂടിയ പ്രദേശങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും നോർവെയിലെ പ്രത്യേകതകളാണ്. ഇക്കൂട്ടത്തിൽ ശാസ്ത്രലോകത്തിന് മുന്നിൽ ചോദ്യചിഹ്നമായി ശേഷിക്കുന്ന ഒരു പ്രതിഭാസവും നോർവെയിലുണ്ട്.
തണുത്ത കാലാവസ്ഥയും സുന്ദരമായ മഞ്ഞുമലകളുയുമൊക്കെയുള്ള നോർവേയിലെ ട്രോൻഡെലാം കൗണ്ടിയില്‍ ഉള്‍പ്പെടുന്ന ഗ്രാമമായ ഹെസ്ഡാലനില് വിചിത്രമായ ഒരു പ്രകാശം ഉടലെടുക്കാറുണ്ട്. ഇന്നും ഈ പ്രകാശത്തിന് പിന്നിലുള്ള നിഗൂഡത എന്താണെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.വർഷങ്ങളായി നോർവെയിലെ ഹെസ്ഡാലെൻ താഴ്വരയിൽ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമാണ് ‘ ഹെസ്ഡാലെൻ ലൈറ്റ്സ് ‘. ഹെസ്ഡാലെൻ താഴ്വരയുടെ 7.5 മൈൽ ഭാഗത്ത് ദൃശ്യമാകുന്ന വിചിത്ര എന്ന പ്രകാശബിംബങ്ങൾ ആണിത്. ഹെസ്ഡാലെൻ ലൈറ്റുകൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്നതും അവ ശരിക്കും എന്താണെന്നതും ശാസ്ത്രത്തിന് പിടികൊടുത്തിട്ടില്ല.
1930 മുതല്‍ ഈ പ്രകാശം നോർവേയുടെ ആകാശത്ത് കണ്ടുവരുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു.1980കളുടെ തുടക്കത്തിൽ ഈ വെളിച്ചം വൻ തോതിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി പറയപ്പെടുന്നു. 1981 ഡിസംബർ മുതലുള്ള മൂന്ന് വർഷങ്ങളില്‍ ഈ പ്രകാശം കാണുന്നതിന്റെ തോത് കൂടിവന്നിരുന്നവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആഴ്ചയില്‍ 15 മുതല്‍ 20 തവണ വരെ ഈ പ്രകാശം കണ്ടിരുന്നു.
എന്നാല്‍, 2010 മുതല്‍ ഈ പ്രകാശം പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞു. ഇപ്പോള്‍ വർഷത്തില്‍ 10 മുതല്‍ 20 തവണ വരെ ഈ പ്രകാശം നോർവേയുടെ മാനത്ത് കണ്ടുവരുന്നുണ്ട്. 12 കിലോമീറ്റർ വരെ നീളത്തിലാണ് ഈ പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെടാറ് പതിവ്. രാത്രിയും പകലുമെന്നില്ലാതെ ഇത് കാണാൻ സാധിക്കാറുണ്ട്.
അന്തരീക്ഷത്തിൽ തന്നെ പ്രത്യക്ഷപ്പെടുകയും അന്തരീക്ഷത്തിൽ തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഹെസ്ഡാലെൻ ലൈറ്റുകൾ ചിലപ്പോൾ ആകാശത്ത് കൂടി അതിവേഗത്തിൽ കടന്നുപോകുന്നു. ചില അവസരങ്ങളിൽ ആകാശത്ത് കൂടി മുന്നിലേക്കും പിന്നിലേക്കും ചുഴറ്റി വീശുന്ന തരത്തിലോ, വട്ടമിട്ട് പറക്കുന്ന രീതിയിലോ ഒക്കെ ക്രമരഹിതമായും ഹെസ്ഡാലെൻ ലൈറ്റുകൾ ദൃശ്യമാകാറുണ്ട്.
നല്ല വെള്ള നിറത്തിലോ ചുമപ്പ്, മഞ്ഞ നിറങ്ങളിലോ ഈ വെളിച്ചം കാണാറുണ്ട്. ചിലപ്പോള്‍ സെക്കന്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ വെളിച്ചം ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കാറുണ്ട്. ചിലപ്പോള്‍ അതിവേഗത്തിലും ചിലപ്പോള്‍ വളരെ പതിയെയും ആണ് ഇത് നീങ്ങാറുണ്ട്. ചിലപ്പോള്‍ ഇത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് പോലെയും തോന്നാറുണ്ട്.
മിറാഷ് പ്രതിഭാസമാണ് ഇതെന്നാണ് ചിലർ ഇതിനെ കുറിച്ച് പറയുന്നത്. വിമാനങ്ങളുടെയും മറ്റും പ്രതിഭാസം അന്തരീക്ഷത്തില്‍ പ്രതിഫലിക്കുന്നതാണ് ഇതെന്നും ചിലർ പറയുന്നു. അതേസമയം, പ്രദേശത്തെ പാറകളിലും മറ്റുമുള്ള ചില ധാതുക്കളിലുണ്ടാകുന്ന പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ വെളിച്ചമുണ്ടാകുന്നതെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. അന്യഗ്രഹ ജീവികളുടെ പേടകങ്ങളില്‍ നിന്നുള്ള പ്രകാശമാണിതെണിതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം .
ഹെസ്ഡാലെൻ താഴ്വരയിലെ പാറകളിൽ സിങ്കിന്റെയും ഇരുമ്പിന്റെയും അംശം ഏറെയുണ്ട്. ഒരുപക്ഷേ, താഴ്വരയിൽ കാണപ്പെടുന്ന ഈ ലോഹങ്ങളുടെയോ പ്രകാശ തരംഗങ്ങളുടെയോ മൂലകങ്ങളുടെയോ വൈദ്യുതിയുടെയോ വാതകങ്ങളുടെയോ ഒക്കെ സാന്നിദ്ധ്യമാകാം വെളിച്ചത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.