എൻ എം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ ഫോണുകൾ സ്വിച്ച് ഓഫ്
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ കോൺഗ്രസ് നേതാക്കൾ ഒളിവിൽ എന്ന് സൂചന. ഇന്നലെ ഉച്ച മുതൽ പല നേതാക്കളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പ്രതി ചേർത്തതിന് പിന്നാലെ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ ഫോണുകളാണ് സ്വിച്ച് ഓഫ് ആയത്.
ഐസി ബാലകൃഷ്ണൻ കർണാടകയിലും, കെ കെ ഗോപിനാഥ് തമിഴ്നാട്ടിലെന്നുമാണ് സൂചന. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായും വിവരമുണ്ട്. ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേരെയാണ് പൊലീസ് പ്രതി ചേർത്തത്.