ചാറ്റ് ജിപിടി എന്ന വൻമരം വീഴുമോ ? അമേരിക്കൻ ഭീകരന്മാരെ അടിച്ചുവീഴ്ത്തി പുത്തൻ ചൈനീസ് ആപ്പ്
ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്റെ വരവില്‍ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി. അമേരിക്കന്‍ ഭീമന്മാരായ ഓപ്പണ്‍ എ.ഐ, മെറ്റ, ഗൂഗിള്‍ എന്നിവരെ ഞെട്ടിക്കുകയാണ് ചൈനീസ് കമ്ബനി അടുത്തിടെ പുറത്തിയ ഡീപ്പ്സീക്ക് വി3 . എ.ഐ.യുഎസ് ടെക് ഭീമൻമാർക്ക് വൻ വെല്ലുവിളിയാണ് ഡീപ്സീക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ചാറ്റ് ജി.പി.ടിയേക്കാളും ജെമിനിയേക്കാളും കുറഞ്ഞ ചെലവില്‍ നിര്മിക്കാനായെന്ന വാര്‍ത്തയും യു.എസ് കമ്ബനികളെ ഞെട്ടിച്ചു. ചാറ്റ് ജി.പി.ടി -4 മോഡലിനെ ട്രെയിന്‍ ചെയ്യിക്കാന്‍ 100 മില്യന്‍ ഡോളറാണ്ഏകദേശം 863 കോടി രൂപ സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍എ.ഐ മുടക്കിയത്.
ഡീപ്സീക്ക് വി3ക്ക് വേണ്ടി ചെലവിട്ടത് 5.6 മില്യന്‍ ഡോളര്‍ (ഏകദേശം 48.3 കോടി രൂപ) മാത്രം. ലിയാംഗ് വെന്‍ഫെന്‍ഗ് എന്ന വ്യവസായി 2023ലാണ് ഡീപ്സീക്ക് സ്ഥാപിക്കുന്നത്. ലാഭം മാത്രം നോക്കാതെ ഭാവിയെ മുന്നില്‍ കണ്ടുള്ള ഗവേഷണങ്ങളിലായിരുന്നു കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്ബനിയായിരുന്നു ഡീപ് സീക്. എന്നാല്‍ ആപ്പിന്റെ വളർച്ചയില്‍ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് നിർമാണം ആയത് കൊണ്ട് തന്നെ യു.എസ്. കമ്ബനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇത് ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്താനും, കൂടുതല്‍ ഫലം നല്‍കാനും സഹായിക്കുന്നുണ്ട്.
ടോപ് ചൈനീസ് സര്‍വകലാശാലകളിലെ യുവ പ്രതിഭകളെ തന്നെ കമ്ബനി ജോലിക്കെടുത്തു. കോഡിംഗ് ജോലികള്‍ക്കായി 2023 നവംബറില്‍ ഡീപ്സീക്ക് കോഡറും അതിന് മുമ്ബ് ഡീപ്സീക്ക് LLMമ്മും കമ്ബനി വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എ.ഐ മോഡലായ ഡീപ്സീക്ക് വി2 2024 മേയില്‍ പുറത്തിറക്കിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്.
ചൈനീസ് എ.ഐ മോഡലുകളായ ബൈറ്റ്ഡാന്‍സ്,ടെന്‍സെന്റ്, ബൈദു, ആലിബാബ എന്നിവര്ക്കിട്ടായിരുന്നു ആദ്യ പണി. പിടിച്ചുനില്ക്കാന് വില കുറക്കുകയല്ലാതെ മറ്റൊന്നും ഈ കമ്ബനികള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ 236 ബില്യന്‍ പാരാമീറ്ററില്‍ ഡീപ്സീക്ക് കോഡര്‍ വി2വും ഡീപ്സീക്ക് ആര്1 എന്ന എ.ഐ മോഡലും കമ്ബനി വിപണിയിലെത്തിച്ചു. മറ്റുള്ള എ.ഐ കമ്ബനികള്‍ക്ക് ചെലവായതിന്റെ പത്ത് ശതമാനത്തില്‍ താഴെ തുക ഉപയോഗിച്ചാണ് ഡീപ്സീക്ക് ഇത് സാധ്യമാക്കിയത്.
ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്റെ വരവോടെ അമേരിക്കൻ ഓഹരി വിപണി ഏകദേശം തകർന്ന മട്ടാണ്. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോള്‍ നഷ്ടം 500 ബില്യണ്‍ ഡോളറിലെത്തി. എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആല്‍ഫാബെറ്റ്, സിസ്കോം,ടെസ്ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഡീപ്സീക്ക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്.
ഇതോടെ ഡീപ്സീക്കിന് നേരെ സൈബർ ആക്രമണങ്ങളും തുടങ്ങി. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ രജിസ്ട്രേഷനുകള്‍ ഡീപ്സീക്ക് താല്കാലികമായി നിർത്തിവെച്ചു. ഓപ്പണ്‍ എഐ, ഒറാക്കിള്‍, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേർന്ന് ഡോണള്‍ഡ് ട്രംപ് 500 ബില്യണ്‍ ഡോളറിന്റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ വിപണിയില്‍ ഡീപ്സീക്ക് കൊടുങ്കാറ്റായി ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ഡീപ്സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തി. തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആര്1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.