എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
Posted On January 31, 2025
0
191 Views
എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്ത്. പഴയ കമ്മറ്റിയില്‍ നിന്ന് 11 പേരെ ഒഴിവാക്കി. പതിമൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













